മലയാളത്തിന്റെ പ്രിയ താരമാണ് ഉണ്ണി മുകുന്ദന്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് സിനിമ മേഖലയിലേക്ക് കടക്കുന്നത്. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് മലയാളത്തിലെത്തിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. ഇപ്പോഴിതാ
വിവാഹത്തെ പറ്റിയും സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നതിനെപ്പറ്റിയും പറയുകയാണ് ഉണ്ണി മുകുന്ദന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് ഇതേപ്പറ്റി പറയുന്നത്.
തനിക്ക് പ്രണയിച്ച് കല്യാണം കഴിക്കാനാണ് ആഗ്രഹമെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. എന്നാല്‍ ഇനി അതിനൊന്നും സമയമില്ല. കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അക്കാര്യം പറഞ്ഞിട്ടില്ലെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ തനിക്ക് ഇപ്പോഴും നാണമാണ്. കാണുന്നതില്‍ കുഴപ്പമില്ല. പക്ഷേ അഭിനയിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. തന്റെ കഥാപാത്രങ്ങള്‍ക്ക് അത് ആവശ്യമാണെന്ന് വന്നാല്‍ ആ സീന്‍ കട്ട് ചെയ്യാനോ മാറ്റി എഴുതാനോ ആവശ്യപ്പെടും. അത്യാവശമെന്ന് തോന്നിയാല്‍ മാത്രമേ ചെയ്യൂ എന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
ഇന്റിമേറ്റ് സീനുകളില്‍ തനിക്ക് വ്യക്തിപരമായി യാതൊരു എതിര്‍പ്പും ഇല്ല. എന്നാല്‍ താന്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറല്ല. തന്റെ പ്രേക്ഷകര്‍ കുടുംബ പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ താന്‍ ഒരു കണ്‍സര്‍വേറ്റീവ് സ്പേസില്‍ ചിന്തിച്ചുപോവുകയാണെന്നും ഉണ്ണി പറഞ്ഞു.