ഒരു തലമുറ ഇനി അയ്യപ്പനെ കാണുക തന്നിലൂടെയെന്ന് നടന് ഉണ്ണി മുകുന്ദന്. ഒരു അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് ഇക്കാര്യം പറഞ്ഞത്. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ മാളികപ്പുറം ഏറെ പ്രിയപ്പെട്ടതാണ്. അതില്‍ അയ്യപ്പനായി അഭിനയിക്കുവാന്‍ പറ്റി എന്നതാണ് അതിനുകാരണം. കുട്ടിക്കാലം മുതലുള്ള ആഗ്രഹങ്ങള്‍ ആയിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്യുവാന്‍ സാധിക്കുക എന്നതെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
അല്പം സ്വാര്‍ത്ഥമായ ചിന്തയാണെങ്കിലും ഒരു തലമുറ ഇനി അയ്യപ്പനായി കാണുക തന്നെയായിരിക്കുമെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. വളരെയധികം ഭക്തി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് താന്‍. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു അവസരം കിട്ടിയതില്‍ വളരെ അഭിമാനിക്കുന്നുവെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ മുപ്പതിനായിരുന്നു മാളികപ്പുറം തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.