കഴിഞ്ഞദിവസം കേരളത്തിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ താരസമ്പന്നമായ യുവത്വമായിരുന്നു കാത്തു നിന്നത്. താരങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പ്രധാനമന്ത്രി തയ്യാറായി. നടൻ ഉണ്ണി മുകുന്ദനുമായി 45 മിനിറ്റോളം സമയമാണ് പ്രധാനമന്ത്രി സംസാരിച്ചത്. പ്രധാനമന്ത്രിക്ക് ഒപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.
കൃഷ്ണവിഗ്രഹവുമായിട്ട് ആയിരുന്നു ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രിയെ കാണാൻ ചെന്നത്. ഗുജറാത്തിയിൽ ‘ഭൈലാ കേം ചോ’ എന്ന് നരേന്ദ്ര മോദി ഉണ്ണിയോട് ചോദിച്ചു. പ്രധാനമന്ത്രിയുടെ ചോദ്യം കേട്ട് അമ്പരന്ന ഉണ്ണി മുകുന്ദൻ പിന്നെ ഗുജറാത്തിയിൽ തന്നെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. താജ് മലബാർ ഹോട്ടലിലേക്ക് ഉണ്ണി മുകുന്ദന് ക്ഷണമുണ്ടായിരുന്നു.
24 വർഷത്തോളം ഗുജറാത്തിൽ താമസിച്ച ഉണ്ണി മുകുന്ദൻ അക്കാലത്തെ ചില ഓർമകളും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. പ്രധാനമന്ത്രിയെ നേരിൽ കണ്ടതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു. ഫോട്ടോയ്ക്ക് ഒപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്. ‘ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച പോസ്റ്റ് ഇതാണ്! 🔥 നന്ദി സർ, നിങ്ങളെ 14 വയസ്സുള്ളപ്പോൾ ദൂരെ കാണുകയും ഒടുവിൽ നിങ്ങളെ കണ്ടുമുട്ടുകയും ചെയ്തതിന്റെ അമ്പരപ്പിൽ നിന്ന്, ഞാൻ ഇതുവരെ മുക്തി നേടിയിട്ടില്ല. വേദിയിലെ നിങ്ങളുടെ “കേം ചോ ഭൈല” അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു! താങ്കളെ കാണണം, ഗുജറാത്തിയിൽ സംസാരിക്കണം എന്നത് ഒരു വലിയ സ്വപ്നമായിരുന്നു! അത് നടന്നു. നിങ്ങളുടെ സമയത്തിന്റെ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ്! നിങ്ങൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല… എല്ലാ ഉപദേശങ്ങളും പ്രാവർത്തികമാക്കുകയും നടപ്പിലാക്കുകയും ചെയ്യും! – ഉണ്ണി മുകുന്ദൻ കുറിച്ചു.
View this post on Instagram