ഹിന്ദു ഐക്യവേദി നേതാവ് വത്സന് തില്ലങ്കേരിയെ കണ്ട് ഉണ്ണി മുകുന്ദന്. മാളികപ്പുറം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്-കണ്ണൂര്‍ യാത്രക്കിടെയാണ് ഉണ്ണി മുകുന്ദന് വത്സന് തില്ലങ്കേരിയെ കണ്ടത്. വത്സന് തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
‘മാളികപ്പുറം’ സിനിമയുടെ കോഴിക്കോട്/കണ്ണൂര്‍ പ്രമോഷണല്‍ ട്രിപ്പിനിടെ വത്സന് തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല മനുഷ്യന്. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ഭക്ഷണമാണ്, ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും. വളരെ നന്ദി.’, ഉണ്ണി മുകുന്ദന് കുറിച്ചു.
ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഭിലാഷ് പിള്ളയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.