നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം മാളികപ്പുറം തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മാളികപ്പുറം സിനിമയുടെ പേരിൽ വലിയ വിവാദങ്ങൾ ആയിരുന്നു ഉണ്ടായത്. ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്ന് വ്യക്തമാക്കുകയാണ് ഉണ്ണി മുകുന്ദൻ. വിവാദങ്ങളിൽ പതറാതെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. അയ്യപ്പന് ശേഷം ഗന്ധർവനായാണ് ഇനി വേഷമിടുന്നതെന്നും വിമർശിക്കുന്നവർക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മാളികപ്പുറം സിനിമ നൂറുകോടി ക്ലബിൽ എത്തിയിരുന്നു. വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിച്ച ഉണ്ണി മുകുന്ദൻ, ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചെന്ന് പറഞ്ഞു. എന്നാല്‍ സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഇത്തരമൊരു വേദിയിലെത്താന്‍ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നുവെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നതെന്നും, വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. ചടങ്ങില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ആസ്റ്റര്‍ മംസ് കേരള ആന്‍ഡ് തമിഴ്നാട് റീജ്യണല്‍ ഡയരക്ടര്‍ ഫര്ഹാന് യാസിന്, താരങ്ങളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന് വിഷ്ണു ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ കെവി ഗംഗാധരന് തുടങ്ങിയവര്‍ പങ്കെടുത്തു.