ആദ്യ ഓഡിഷന് അനുഭവം പങ്കുവച്ച് നടന് ഉണ്ണി മുകുന്ദന്. മെട്രോ മനോരമ സംഘടിപ്പിച്ച മിസ്റ്റര്‍ ഹാന്‍ഡ്സം എന്ന പരിപാടിയില്‍ ഒരു സീന്‍ അഭിനയിച്ചു കാണിക്കുന്ന വിഡിയോയാണ് ഉണ്ണി മുകുന്ദന് പങ്കുവച്ചത്. ഓഡിഷനില്‍ പരാജയപ്പെട്ടെങ്കിലും ജീവിതത്തില്‍ തനിക്കെല്ലാം നേടാനായെന്നും ഉണ്ണി മുകുന്ദന് പറയുന്നു.
ഉണ്ണി മുകുന്ദന് ഫേസ്ബുക്ക് പോസ്റ്റ്.
ഒരു ദശാബ്ദത്തിലേറെയായി ചലച്ചിത്രമേഖലയില്‍ ഞാനുണ്ട്. കൗമാരപ്രായത്തില്‍ സ്വപ്നം കണ്ട മിക്കവാറും എല്ലാ കാര്യഹ്ങളും നേടിയെടുക്കുകയും പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ഞാന്‍ അപ്രതീക്ഷിതമായി ഈ വിഡിയോ കണ്ടപ്പോള്‍ ത്രില്ലടിച്ചു പോയി. 2008/09 കാലഘട്ടത്തില്‍ ഞാന്‍ എന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന സമയത്തെ വിഡിയോയാണിത്. ഈ വിഡിയോ തനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവര്‍ക്കുമായി എന്റെ സ്വപ്നങ്ങളിലേക്കുന്ന യാത്രയിലെ ഈ പഴയ വിഡിയോ പങ്കുവയ്ക്കുകയാണ്.
ആ ഓഡിഷനില്‍ ഞാന്‍ പരാജയപ്പെട്ടിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകര്‍ന്നു. പക്ഷേ, ആ റിജക്ഷന് ഞാന്‍ മനസിലേക്കല്ല തലയിലേക്കാണ് എടുത്തത്, അതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നില്‍ നില്ക്കുന്ന ഞാനുണ്ടായത ഈ ലക്ഷ്യത്തിനായി ഞാന്‍ കഠിനാധ്വാനം ചെയ്തു. എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിച്ച് എന്റെ ആന്തരികതയെ പരിപോഷിപ്പിച്ചതിന്റെ വിജയമാണ് ഇന്ന് കാണുന്നതെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു.