നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ പശ്ചാത്തലത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാനാണ് സാധ്യത. ഏഴ് ദിവസം ചോദ്യം ചെയ്യലുമായി സഹകരിക്കാനായി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് വിജയ് ബാബുവിനെ കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തും. തെളിവെടുത്തതിന് ശേഷം വീണ്ടും ചോദ്യം ചെയ്യൽ തുടരും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫ്ലാറ്റുകളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. പരാതിയിൽ നിന്ന് പിൻമാറാൻ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും. നടിയുടെ പേര് സാമൂഹ്യമാധ്യമങ്ങളിൽ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.
അതേസമയം, ബലാത്സംഗ കേസിൽ കുറ്റാരോപിതനായിരിക്കെ കഴിഞ്ഞദിവസം വിജയ് ബാബു
താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡിയിൽ പങ്കെടുത്തത് വിമർശനത്തിന് കാരണമായിരുന്നു. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബുവിന്റെ ആരോപണം. കേസിന് പിന്നിൽ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണെന്നാണ് വിജയ് ബാബു ആരോപിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…