വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളുടെ ഫലമായി സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് വിജയ് സേതുപതി. ക്യരക്ടര്‍ റോളുകളും വില്ലന്‍ കഥാപാത്രവും അനായാസമായി കൈകാര്യം ചെയ്യാന്‍ താരത്തിന് പ്രത്യേക കഴിവാണുള്ളത്. നെഗറ്റീവ് റോളുകള്‍ ചെയ്യുമ്പോള്‍ തനിക്ക് മറ്റോരു തരത്തിലുള്ള സ്വാതന്ത്ര്യം കൂടി ലഭിക്കുകയാണ് എന്ന് പറയുകയാണ് താരം.
വില്ലന്‍ എന്ന് പറയുന്നത് ഒരു പവറാണെന്ന് വിജയ് സേതുപതി പറയുന്നു. മുന്‍നിര താരങ്ങളുടെ വില്ലനായി അഭിനയിച്ചു. റിയല്‍ലൈഫില്‍ നമുക്ക് ഒരു വില്ലനാകാന്‍ കഴിയില്ല. മോശമായി പെരുമാറാനുള്ള ലൈസന്‍സാണ് സിനിമയിലെ വില്ലന്‍ കഥാപാത്രം. അത്തരം കഥാപാത്രം ചെയ്യുമ്പോള്‍ ഫ്രീഡമുണ്ടെന്നും വിജയ് സേതുപതി പറയുന്നു.
വില്ലനായി വന്ന സിനിമയില്‍ വലിയ നടന്മാരോടൊപ്പമാണ് അഭിനയിച്ചത്. അവരുടെ റീച്ച് വളരെ വലുതാണ്. വിജയ്യുടെ വില്ലനായി വന്നു, അദ്ദേഹത്തിന് ഒരുപാട് ഫാന്‍സ് ഉണ്ട്. രജനി സാറിന്റെയും കമല്‍ സാറിന്റെ ഫാന്‍സ് നിരവധിയാണ്. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ കൂടെയും അഭിനയിച്ചു. അതുകൊണ്ട് തന്നെ സിനിമയ്ക്ക് നല്ല റീച്ചും ലഭിക്കുന്നുണ്ട്. അതിലുപരി ആ സിനിമകളും അതുപോലെ എന്റര്‍ടെയ്നറാണ്. എല്ലാവരിലും ഒരു വില്ലന്‍ ഉണ്ട്. അതുകൊണ്ട് അത്തരം കഥാപാത്രം ചെയ്യുമ്പോള്‍ ഫ്രീഡം ലഭിക്കുന്നുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.