രണ്ട് വര്‍ഷത്തിന് ശേഷം പൊതുവേദിയിലെത്തി നടന് വിജയ്. തന്റെ പുതിയ ചിത്രം വാരിസിന്റെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായാണ് താരം പൊതുവേദിയിലെത്തിയത്. ഇന്നലെ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. ഇതിനിടെ ആരാധകര്‍ക്കൊപ്പം വിജയ് പകര്‍ത്തിയ ഒരു സെല്‍ഫി വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
#EnNenjilKudiyirukkum pic.twitter.com/4rbooR4XLa
— Vijay (@actorvijay) December 24, 2022
‘എന്‍ നെഞ്ചില്‍ കുടിയിരിക്കും’ എന്ന ക്യാപ്ഷനോടെയാണ് വിജയ് വിഡിയോ പങ്കുവച്ചത്. ഇതിന് മുന്‍പ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വേണ്ടിയാണ് വിജയ് ആരാധകരെ കാണാന്‍ എത്തിയത്. മാസ്റ്ററിന്റെ ഷൂട്ടിംഗിനിടയ്ക്ക് തന്നെ കാണാന്‍ എത്തിയ ആരാധകര്‍ക്കൊപ്പം വിജയ് പകര്‍ത്തിയ സെല്‍ഫി വൈറലായിരുന്നു.
സാധാരണയായി അഭിമുഖങ്ങളോ വാര്‍ത്താസമ്മേളനങ്ങളോ നടത്താത്ത വിജയ് പൊതുജനങ്ങളേയും ആരാധകരേയും അഭിമുഖീകരിക്കുന്നത് ഓഡിയോ ലോഞ്ചുകളിലാണ്. നേരത്തേ ബീസ്റ്റിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകന് നെല്‍സണ്‍ ദിലീപ് കുമാറുമായി വിജയ് പ്രത്യേക അഭിമുഖം നടത്തിയിരുന്നു. നെല്‍സണ്‍ നല്കിയ അഭിമുഖത്തില്‍ എന്തിനാണ് താന്‍ ഓഡിയോ ലോഞ്ചില്‍ പ്രസംഗിക്കുന്നതെന്ന് വിജയ് പറഞ്ഞിരുന്നു. തന്റെ മനസില്‍ തോന്നുന്ന ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇതെന്നായിരുന്നു വിജയ് പറഞ്ഞത്.