തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് – ആറ്റ്ലീ കൂട്ടുകെട്ട് ഒന്നിക്കുന്ന ബിജിലിന്റെ ഓരോ വാർത്തകളും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ പ്രേക്ഷകരെ തെല്ലൊന്നുമല്ല ആവേശം കൊള്ളിച്ചിരിക്കുന്നത്. ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയും ഏറെ ആവേശം കൊള്ളിക്കുന്നതാണ്. ഏ ആർ റഹ്മാന്റെ സംഗീതത്തിൽ ബിജിലിന് വേണ്ടി വിജയ് പാടുന്നുവെന്ന വാർത്തയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 32 ഗാനങ്ങൾ ഇതിനകം പാടിയിട്ടുള്ള ഇളയ ദളപതി ആദ്യമായിട്ടാണ് ഏ ആർ റഹ്മാന്റെ സംഗീതത്തിൽ ആലപിക്കുന്നത്. വെറിത്തനം എന്നാണ് പാട്ടിന്റെ ടൈറ്റിൽ.
A big thank you to our #Thalapathy from all of us (His fans) for granting our request to sing in this album Trust me the song is #Verithanam Thank you @arrahman Sir, @Atlee_dir @Lyricist_Vivek for making this happen @SonyMusicSouth #Bigil pic.twitter.com/WAZbT3eFos
— Archana Kalpathi (@archanakalpathi) July 8, 2019