തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഞായറാഴ്ചയാണ് നടൻ വിജയ് ജോർജിയയിൽ നിന്നും ചെന്നൈയിൽ തിരിച്ചെത്തിയത്. തൊട്ടുപിന്നാലെ തിങ്കളാഴ്ച്ച രാവിലെ തന്നെ അന്തരിച്ച ഹാസ്യനടൻ വിവേകിന്റെ വീട്ടിലെത്തി. വിവേകിന്റെ മരണം സംഭവിക്കുമ്പോൾ വിജയ് ജോർജിയയിൽ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു. യൂത്ത്, പ്രിയമാനവളെ, കുരുവി, തമിഴൻ, ഖുശി, ബദ്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അറ്റ്ലീ ഒരുക്കിയ ബിഗിലിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
ദളപതി 65 സംവിധാനം നിർവഹിക്കുന്നത് നെൽസൺ ദിലീപ്കുമാറാണ്. ജോർജിയയിൽ ഒരു ഇൻട്രൊഡക്ഷൻ സീനും ആക്ഷൻ രംഗങ്ങളുമാണ് ചിത്രീകരിച്ചത്. കൊറോണയെ തുടർന്ന് തമിഴ്നാട്ടിൽ തീയറ്ററുകൾ പൂട്ടിയെങ്കിലും സിനിമ ഷൂട്ടിങ്ങുകൾക്ക് വിലക്കില്ല. അടുത്ത വർഷം പൊങ്കൽ റിലീസായിട്ടാണ് ദളപതി 65 ഒരുങ്ങുന്നത്. പൂജ ഹെഗ്ഡെയാണ് നായിക.