നടൻ ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ദിവസത്തെ ആദ്യഷോ മുതൽ മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ തമിഴ് നടൻ വിജയ് ചിത്രം കാണാൻ താൽപര്യം പ്രകടിപ്പിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയറാം. ചിത്രത്തിൽ മമ്മൂട്ടി ഉണ്ടെന്നറിഞ്ഞ വിജയ് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രത്യേകത അറിയാൻ വേണ്ടിയാണ് സിനിമ കാണാൻ താൽപര്യം പ്രകടിപ്പിച്ചതെന്ന് ജയറാം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്നലെ ചെന്നൈയിൽ വിജയ്യുടെ കൂടെയുള്ള സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. പടം ഇറങ്ങിയപ്പോള്‍ വിജയ് ഓടിവന്ന് എന്നോട് ചോദിച്ചു, ഇതിൽ വിജയ് സാർ ഇരിക്കാറാ. ഉണ്ടെന്നു പറഞ്ഞപ്പോൾ അപ്പടിയാ, എനിക്ക് ഉടനെ സിനിമ കാണണം എന്നായിരുന്നു മറുപടി. എന്താ മൂപ്പര് ചെയ്തിട്ടുള്ളത് എന്ന് കാണണം. അത്ര വ്യത്യസ്തമായിട്ടാണ് ഓരോ പടവും ചെയ്തിട്ടുള്ളത്. എന്തെങ്കിലും കാരണം ഉണ്ടാകും ഈ പടം ചെയ്യാൻ.’ അത് എന്താണെന്ന് തനിക്ക് അറിയണം എന്നാണ് വിജയ് പറഞ്ഞത്. പുള്ളിക്ക് പടം കാണാൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.