വിജയ്യുടെ അനന്തിരവൾ സ്നേഹ ബ്രിട്ടോയും നടൻ മുരളിയുടെ മകനും നടൻ അഥർവ്വയുടെ സഹോദരനുമായ ആകാശ് മുരളിയും വിവാഹിതരായി. ഡിസംബറിൽ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന ഇരുവരുടെയും വിവാഹം ആഗസ്റ്റ് 24നാണ് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വെച്ച് നടത്തിയത്. വിവാഹ നിശ്ചയ ചടങ്ങിൽ വിജയ് പങ്കെടുത്തിരുന്നെങ്കിലും വിവാഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നും തന്നെ വിജയിയെ കാണുവാൻ സാധിച്ചിട്ടില്ല.
സിംഗപ്പൂരിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും. വ്യത്യസ്ത മതത്തിൽ പെട്ടിരുന്നവരായതിനാൽ ഇരു കുടുംബങ്ങളും ആദ്യം വിവാഹം അംഗീകരിച്ചില്ലെങ്കിലും അവസാനം എല്ലാവരും ചേർന്ന് വിവാഹം നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. വിജയ്യുടെ അച്ഛൻ എസ് എ ചന്ദ്രശേഖറുടെ സഹോദരിയുടെ കൊച്ചുമകളാണ് സ്നേഹ. സ്നേഹയുടെ പിതാവ് സേവ്യർ ബ്രിട്ടോയാണ് വിജയ്യുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ നിർമാതാവ്.