ആരാധകര്‍ക്ക് മുന്നറിയിപ്പുമായി തമിഴ് സൂപ്പര്‍ താരം വിജയ്. രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പരിഹസിക്കരുതെന്ന് വിജയ് പറയുന്നു. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഫാന്‍സ് ക്ലബ് അംഗങ്ങള്‍ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പോസ്റ്ററുകളോ ഷെയര്‍ ചെയ്യരുതെന്ന് ബസ്സി ആനന്ദ് ട്വീറ്റില്‍ ആവശ്യപ്പെട്ടു. നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബസ്സി ആനന്ദ് അറിയിച്ചു. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
ഫാന്‍സുകാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാരണം മുമ്പ് വിജയ് ചിത്രങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീസ്റ്റ് റിലീസിനു മുമ്പ് വിജയ് മുന്നറിയിപ്പുമായി എത്തിയത്. ചിത്രം ഏപ്രില്‍ 13ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.