ഭാര്യയുമായി ഉണ്ടായ വഴക്ക് പരിഹരിക്കാൻ ഫ്ലാറ്റിലെത്തിയ വനിത പൊലീസിനെ അന്വേഷിച്ച് നടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ, മദ്യപിച്ച് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയ വിനായകനെ അറസ്റ്റ് ചെയ്ത് പൊലീസ്

പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസിനെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്ത നടൻ വിനായകനെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തു. വിനായകൻ മദ്യപിച്ചിട്ടുണ്ടെന്ന സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യപരിശോധനയിൽ വിനായകൻ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയും ചെയ്തു. അതേസമയം, രാത്രിയോടെ വിനായകനെ പൊലീസ് ജാമ്യത്തിൽ വിട്ടു. പൊതുസ്ഥലത്ത് മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനും പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനുമായിരുന്നു വിനായകന് എതിരെ പൊലീസ് കേസ് എടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് വിനായകന് എതിരെ കേസ് എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് വരെയെത്തിയ സംഭവങ്ങളുടെ തുടക്കം. വൈകുന്നേരത്തോടെ ഭാര്യയുമായി വഴക്കുണ്ടാക്കിയ വിനായകൻ കലൂരിന് അടുത്തുള്ള ഫ്ലാറ്റിലേക്ക് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇത്തരത്തിൽ മുൻപും വിനായകൻ പൊലീസിന് വിളിച്ചു വരുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫ്ലാറ്റിൽ എത്തിയ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴിയെടുത്തു. ഇരുവരെയും അനുനയിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം സന്ധ്യയോടെ പൊലീസ് വിനായകന്റെ വീട്ടിൽ നിന്ന് മടങ്ങി. വനിതാ പൊലീസ് ഉൾപ്പെടെ മഫ്ത്തിയിൽ ആയിരുന്നു വിനായകൻ്റെ വീട്ടിൽ പോയതെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ പൊലീസിന്റെ നടപടിയിൽ തൃപ്തനാകാതെ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ നടൻ ബഹളം വെയ്ക്കുകയും സ്റ്റേഷനിൽ വെച്ച് പുക വലിക്കുകയും ചെയ്തു. ഫ്ലാറ്റിൽ എത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥ ആരാണെന്നറിയാൻ വേണ്ടിയാണ് വിനായകൻ ബഹളം വെച്ചതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ പരിസരത്ത് വെച്ച് പുക വലിച്ചതിന് പിഴയിട്ടതോടെ വിനായകൻ പ്രകോപിതനാകുകയും പൊലീസിനെ അസഭ്യം പറയുകയും ചെയ്തു. എസ് ഐ ചീത്ത വിളിക്കുക കൂടി ചെയ്തതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ വിവരങ്ങൾ അറിഞ്ഞെത്തിയ മാധ്യമങ്ങളോട് താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും തന്നെക്കുറിച്ച് എന്തും പറയാമല്ലോ, താന്‍ പെണ്ണുപിടിയനാണ് എന്നുവരെ പറയും എന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയോടെ വിനായകനെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago