പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി നവ്യ നായർ നായികയായി എത്തിയ സിനിമ ‘ഒരുത്തീ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വിനായകൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ വി കെ പ്രകാശ്, നടൻ വിനായകൻ, നടി നവ്യ നായർ എന്നിവർ പങ്കെടുത്ത പ്രസ് മീറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ നടൻ വിനായകനോട് വ്യക്തിപരമായി ചില ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിച്ചത് തർക്കങ്ങൾക്ക് കാരണമായി. നിരവധി കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ള വിനായകൻ ഈ പത്രസമ്മേളനത്തിൽ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും ശാരീരിക ബന്ധങ്ങളെക്കുറിച്ചും താരം മനസ് തുറക്കുകയാണ്. ഒരുത്തീ പ്രമോഷന് എത്തിയപ്പോൾ മാധ്യമപ്രവർത്തകൻ തന്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചു എന്നതിലാണ് തർക്കം തുടങ്ങിയത്. തുടർന്ന് വിനായകൻ മി ടൂ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചു.
ഇതിനെ തുടർന്നാണ് തനിക്ക് സ്ത്രീകളുമായി ഉണ്ടായിട്ടുള്ള ശാരീരികബന്ധങ്ങളെക്കുറിച്ച് വിനായകൻ തുറന്നു പറയുന്നത്. പത്തു സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെന്നാണ് വിനായകൻ പറയുന്നത്.
എന്താണ് മീ ടു എന്ന് ചോദിച്ച വിനായകൻ തനിക്ക് അത് അറിയില്ലെന്നും പറഞ്ഞു. ‘പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകൻ പറഞ്ഞു.