സിനിമ ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത് വെറും കച്ചവടമാണെന്നും അതിനപ്പുറം ഒന്നുമില്ലെന്നും നടൻ വിനായകൻ. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു വിനായകൻ ഇങ്ങനെ പറഞ്ഞത്. ആര് എന്ത് പറഞ്ഞാലും താനിത് തുറന്നുപറയും എന്നും വിനായകൻ പറഞ്ഞു. സിനിമ ഒ ടി ടിയിൽ റിലീസ് ചെയ്യുന്നത് പണത്തിന് വേണ്ടിയുള്ള വെറും കച്ചവടം മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല. ഇത്രയും വലിയ സിനിമ ചെയ്യുന്ന ഇത്രയും നന്മയുള്ള ആളുകൾ ആരാണുള്ളതെന്നും വിനായകൻ ചോദിച്ചു. ആരുമില്ലെന്നും അത് നുണയാണെന്നും
പച്ചക്കള്ളമാണെന്നും വിനായകൻ പറഞ്ഞു. കാശുണ്ടാക്കുക എന്ന ഉദ്ദേശം മാത്രമേയുള്ളൂവെന്നും വിനായകൻ പറഞ്ഞു.
ആര് പറഞ്ഞാലും അത് താൻ തുറന്നു പറയുമെന്നും വിനായകൻ വ്യക്തമാക്കി. വിനായകന്റെ പട എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തതിനു പിന്നാലെ ഒരുത്തീ എന്ന ചിത്രവും റിലീസ് ചെയ്തിരുന്നു. നവ്യ നായർ ആണ് ഒരുത്തീ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. പത്തു വർഷത്തിനു ശേഷം നവ്യ നായർ അഭിനയത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടി ആയിരുന്നു ഒരുത്തീ.
ഒരുത്തീ സിനിമയിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിനായകൻ എത്തുന്നത്. നവ്യ നായർ ഒരു ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് ഈ സിനിമയിൽ എത്തുന്നത്. വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം കഴിഞ്ഞദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ട് സോണി ലിവിൽ റിലീസ് ചെയ്തതിനെ തുടർന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ദുൽഖറിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…