ഭാര്യയുമായി വേര്‍പിരിഞ്ഞ് നടന് വിനായകന്. ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് നടന് വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ‘ഞാനും എന്റെ ഭാര്യയുമായുള്ള ബന്ധം ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്ക്കും നന്ദി’, എന്നാണ് വിഡിയോയില്‍ പറയുന്നത്.
30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വിഡിയോ. നിരവധി പേര് വിഡിയോക്ക് കമന്റുമായി എത്തി. സംഭവം ചര്‍ച്ചയായതോടെ നടന് വിഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കി. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്ന വിനായകന് അടുത്തിടെ ചില വിവാദങ്ങളില്‍ പെട്ടിരുന്നു. ‘ഒരുത്തീ’ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകയോട് നടത്തിയ ലൈംഗിക പരാമര്‍ശമാണ് വിവാദത്തിന് വഴിവച്ചത്.
രജനികാന്ത് നായകനാകുന്ന ‘ജയിലറി’ലാണ് വിനായന് ഇപ്പോള്‍ അഭിനയിക്കുന്നത്. ശിവരാജ് കുമാറും ജാക്കി ഷ്രോഫും കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്.