വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. വക്കീലായാണ് വിനീത് ശ്രീനിവാസന് ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും മനസ് തുറക്കുകയാണ് വിനീത് ശ്രീനിവാസന്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു താരം മനസ് തുറന്നത്.
തന്റെ ചിത്രങ്ങളില്‍ നന്മ കൂടുതലാണെന്ന ആക്ഷേപം പൊതുവെ ഉണ്ടെന്നും ഈ ചിത്രം പുറത്തിറങ്ങുന്നതോടെ അത് മാറിക്കിട്ടുമെന്നും വിനീത് ശ്രീനിവാസന് പറഞ്ഞു. ഇതുവരെ ചെയ്തതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ചിത്രം. സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ടു തന്നെ എന്താകും പ്രേക്ഷക പ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് താനെന്നും വിനീത് ശ്രീനിവാസന് പറഞ്ഞു.
ഡാര്‍ക്ക് കോമഡി, ഡ്രാമ, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
mukun