ഇതുവരെയുള്ള കരിയറില്‍ ഏറ്റവും ആസ്വദിച്ച് ചെയ്തത് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിലെ ഡബ്ബിംഗെന്ന് നടന് വിനീത് ശ്രീനിവാസന്. ഏറെ പ്രതീക്ഷയോടെ കൈകാര്യം ചെയ്ത ചിത്രമാണിതെന്നും വിനീത് പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനായി ദുബായില്‍ എത്തിയപ്പോഴായിരുന്നു വിനീതിന്റെ പ്രതികരണം
പുതിയ സിനിമകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ഡിഗ്രഡേഷനെക്കുറിച്ചും താരം പ്രതികരിച്ചു. തരംതാഴ്ത്തിയുള്ള കമന്റുകള്‍ ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ല. വളരെ കുറച്ചാളുകള്‍ മാത്രമാണ് അത് വിശ്വസിക്കുന്നത്. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ എത്രയോ സിനിമകളില്‍ തീയറ്ററുകളില്‍ ഹിറ്റായിട്ടുണ്ട്. പുകഴ്ത്തപ്പെട്ട പല സിനിമകളും തീയറ്ററുകളില്‍ വിജയിക്കാതെ പോയിട്ടുണ്ടെന്നും വിനീത് ശ്രീനിവാസന് പറഞ്ഞു.
ഡാര്‍ക്ക് കോമഡി, ഡ്രാമ, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. നവംബര്‍ പതിനൊന്നിനാണ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ്, മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.