തഗ്ഗുകളുടെ രാജാവ് എന്നാണ് നടന് ധ്യാന്‍ ശ്രീനിവാസന് അറിയപ്പെടുന്നത്. ധ്യാന്‍ നല്കുന്ന ഇന്റര്‍വ്യൂകളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ധ്യാനിനൊപ്പമുള്ള രസികന്‍ അനുഭവം പറയുകയാണ് നടനും സംവിധായകനും ധ്യാനിന്റെ ജേഷ്ഠനുമായ വിനീത് ശ്രീനിവാസന്. മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സിനിമ ഡാഡിക്ക് നല്കിയ അഭിമുഖത്തിലാണ് വിനീത് പഴയകാല അനുഭവം പറഞ്ഞത്.
ധ്യാന്‍ ശ്രീനിവാസന് എന്‍ട്രന്‍സ് പരീക്ഷയുടെ റിസള്‍ട്ട് നോക്കുന്നതിനിടെയാണ് സംഭവം. അന്ന് ഡയല്‍അപ് ഉള്ള കാലം. വൈഫൈ സിഗ്നല്‍ ഇഷ്യൂ കാരണം കണക്ടാകുന്നുണ്ടായിരുന്നില്ല. ആ സമയം താനും അവിടെ ഉണ്ടായിരുന്നു. ഇതിനിടെ ധ്യാനോട് കിട്ടിയോ എന്ന് താന്‍ ചോദിച്ചു. കിട്ടിയില്ല എന്ന് പറഞ്ഞു. ഇതേ ചോദ്യം വീണ്ടും ചോദിച്ചപ്പോള്‍ കിട്ടിയില്ല പൊട്ടി എന്നായിരുന്നു മറുപടിയെന്നും വിനീത് ശ്രീനിവാസന് ചിരിച്ചുകൊണ്ട് പറഞ്ഞു.
വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കുന്ന ചിത്രമാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. ഡാര്‍ക്ക് കോമഡി, ഡ്രാമ, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.