ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് വിശാഖ് നായര്‍. പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ ‘കുപ്പി’യായി വിശാഖ് നായര്‍ പ്രേക്ഷകരുടെ കൈയടി വാങ്ങി. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ വിശാഖ് വേഷമിട്ടു. ഡിയര്‍ ഫ്രണ്ട് എന്ന ചിത്രമാണ് വിശാഖിന്റേതായി ഒടുവില്‍ പുറത്തിങ്ങിയ ചിത്രം.
View this post on Instagram
അടുത്തിടെയാണ് വിശാഖ് വിവാഹിതനായത്. ജയപ്രിയയാണ് വിശാഖിന്റെ ഭാര്യ. ബംഗളൂരുവില്‍വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇപ്പോഴിതാ ഹണിമൂണ്‍ യാത്രയ്ക്കായി മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് ഇരുവരും. മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ വിശാഖ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ശ്രീലങ്കയുടെ തെക്ക് ഇന്ത്യന്‍ സമുദ്രത്തിലാണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്. പവിഴദ്വീപുകളാല് സമ്പന്നമാണ് ഈ ദ്വീപ് സമൂഹം. ബീച്ചുകളും ആഡംബര വാട്ടര്‍ വില്ലകളും ഈന്തപ്പഴങ്ങള്‍ നിറഞ്ഞ ദ്വീപുകളും ഇവിടുത്തെ മനോഹരമാക്കുന്നു. ജനപ്രിയമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നുകൂടിയാണ് മാലിദ്വീപ്.