അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന നടൻ വിജയകാന്ത് കഴിഞ്ഞദിവസം ആയിരുന്നു അന്തരിച്ചത്. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. എല്ലാവരും ക്യാപ്റ്റൻ എന്ന് വിളിക്കുന്ന വിജയകാന്തിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞും മാപ്പ് പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. വിദേശത്തായതിനാൽ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയാണെന്നും വിശാൽ കുറിച്ചു.
‘ക്യാപ്റ്റൻ എനിക്ക് മാപ്പ് നൽകണം, ഈ സമയത്ത് ഞാൻ താങ്കൾക്കൊപ്പം ഉണ്ടാകണമായിരുന്നു. പക്ഷേ, എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവർ കരയുന്നത് അപൂർവമാണ്. താങ്കളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഒരാൾ താങ്കളുടെ അടുത്തേക്ക് വിശപ്പോടെ വന്നാൽ താങ്കൾ ഭക്ഷണം നൽകും. ജനങ്ങൾക്ക് അങ്ങ് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. സിനിമാക്കാരനും രാഷ്ട്രീയക്കാരനും അപ്പുറം താങ്കൾ ഒരു വലിയ മനുഷ്യൻ ആയിരുന്നു. അങ്ങ് നടികർ സംഘത്തിന് നൽകിയ സഹായങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു നല്ല നടനായി പേര് കേൾക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി പേരു കേൾപ്പിക്കാനാണ്. അങ്ങേക്ക് അതിന് സാധിച്ചു. ഒരിക്കൽ കൂടി ഞാൻ മാപ്പു ചോദിക്കുന്നു’. – എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച വിഡിയോയിലാണ് വിശാൽ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സ്ഥിതി വഷളാകുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…