സബാഷ് ചന്ദ്രബോസ്: 10 മണിക്ക് പ്രദർശനം തുടങ്ങുന്ന പടത്തിന് 9 മണി മുതൽ ഡിഗ്രേഡിംഗ്; ഇത് തിയറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമെന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ

നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ പ്രധാനവേഷത്തിൽ എത്തുന്ന സിനിമയാണ് സബാഷ് ചന്ദ്രബോസ്. ഓഗസ്‌റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് സോഷ്യൽ മീഡിയകളിൽ ‘സബാഷ് ചന്ദ്രബോസ്’ സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്. പത്തുമണിക്ക് തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമയ്ക്ക് ഒമ്പതു മണിക്ക് തന്നെ ഡിഗ്രേഡിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ഡിഗ്രേഡിംഗിന് എതിരെ ശക്തമായ ഭാഷയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. ഡിഗ്രേഡിംഗ് മനസ്സിലാക്കാമെന്നും പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തതെന്നും വിഷ്ണു തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ചു. ഇത്തരത്തിലുള്ള സൈബർ ആക്രമണം തിയറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നതെന്ന് വിഷ്ണു കുറിച്ചു.

‘ഡിഗ്രേഡിംഗ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്ഥാനിൽ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെക്കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്.’ – വിഷ്ണു ഉണ്ണിക്കൃഷ്ണൻ സോഷ്യൽമീഡിയയിൽ കുറിച്ചു.

ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജുറാസിക് പാര്‍ക്ക് അടക്കമുള്ള വിദേശ സിനിമകള്‍ കേരളത്തിലെത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. സ്നേഹ പാലിയേരി നായികയാവുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹന്‍, ഭാനുമതി പയ്യന്നൂര്‍, മുഹമ്മദ് എരവട്ടൂര്‍, ബാലു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വി.സി അഭിലാഷും അജയ് ഗോപാലും ചേര്‍ന്നാണ്. സ്റ്റീഫന്‍ മാത്യുവാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ജോസ് ആന്റണിയാണ് ലൈന്‍ പ്രൊഡ്യൂസര്‍. ആര്‍ട്ട്- സാബുറാം, മിക്സിങ്ങ്- ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍-ഷെഫിന്‍ മായന്‍, ഡി ഐ- ശ്രിക് വാര്യര്‍, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി- സ്പ്രിംഗ്, ആക്ഷന്‍- ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്സ്- ഷിനു, സബ് ടൈറ്റില്‍- വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍- ജിജു ഗോവിന്ദന്‍, പ്രോമോ പോസ്റ്റര്‍ ഡിസൈന്‍സ്- ബിജേഷ് ശങ്കര്‍, ഫിലിം മാര്‍ക്കറ്റിങ്- ദി നയണ്‍ സ്റ്റോക്ക്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago