രാക്ഷസന് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടനാണ് വിഷ്ണു വിശാല്‍. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ താരം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെയാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിഷ്ണു പങ്കുവച്ച ഒരു പോസ്റ്റാണ് ഇതിന് കാരണം.
‘ഇതൊന്നും സാരമില്ല. ഞാന്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ വീണ്ടും പരാജിതനായി. വീണ്ടും ഞാന്‍ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അത് വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ്’ എന്നാണ് താരത്തിന്റെ ട്വീറ്റ്. ജീവിതപാഠങ്ങള്‍ എന്ന ഹാഷ്ടാഗും താരം നല്‍കിയിട്ടുണ്ട്. നടന്റെ പോസ്റ്റിന് പിന്നാലെ രണ്ടാമതും ഡിവോഴ്സിന്റെ കാര്യവും തീരുമാനമായെന്നാണ് പലരും പറയുന്നത്. നടന് ഉദ്ദേശിച്ചത് വിവാഹബന്ധത്തെക്കുറിച്ച് തന്നെയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണു വിശാലും ജ്വാലയും വിവാഹിതരായത്. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു ജ്വാലയുമായുള്ള വിഷ്ണുവിന്റെ പ്രണയബന്ധം ചര്‍ച്ചയാത്. 2021ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടനുബന്ധിച്ച് സന്തുഷ്ടമായ ബന്ധത്തെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു.