തമിഴ് നടൻ വിവേക് അന്തരിച്ചു. ചെന്നൈയിലെ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് പുലർച്ചെയാണ് താരം അന്തരിച്ചത്. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വടപളനിയിലെ SIMS ഹോസ്പിറ്റലിൽ പ്രവേശിച്ചിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ 4.39നാണ് മരിച്ചത്. കഴിഞ്ഞ ദിവസം താരം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ അതല്ല മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു.