അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്ന് രാജിവച്ച് ഹോളിവുഡ് താരം വില്‍ സ്മിത്ത്. അക്കാദമി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് വില്‍ സ്മിത്ത് പറഞ്ഞു. ഓസ്കര് വേദിയിലെ തന്റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതാണ്. ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. ഓസ്കര് വേദിയില്‍ അവതാരകന് ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ പതിനെട്ടിന് യോഗം ചേരാനിരിക്കെയാണ് വില്‍ സ്മിത്തിന്റെ രാജി.
വില്‍ സ്മിത്തിന്റെ രാജി സ്വീകരിച്ചതായി ഫിലിം അക്കാദമിയുടെ പ്രസിഡന്റ് ഡേവിഡ് റൂബിന് അറിയിച്ചു. അക്കാദമിയുടെ പെരുമാറ്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സ്മിത്തിനെതിരെ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ പതിനെട്ടിന് ചേരുന്ന യോഗത്തില്‍ വില്‍ സ്മിത്തിനെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. വില്‍ സ്മിത്തിനെ ആജീവനാന്തം വിലക്കാനും സാധ്യതയുണ്ട്.
ഓക്സര്‍ പ്രഖ്യാപന വേദിയിലാണ് വില്‍ സ്മിത്ത് അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഭാര്യ ജാഡയെക്കുറിച്ച് പറഞ്ഞ തമാശയാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിന് ശേഷം പരിപാടിയില്‍ നിന്ന് പുറത്തു പോകാന്‍ വില്‍ സ്മിത്തിനോട് അക്കാദമി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അനുസരിച്ചിരുന്നില്ല.