മാതാപിതാക്കളായതിന്റെ സന്തോഷം പങ്കുവെച്ച് താരദമ്പതികൾ. സീരിയൽ താരങ്ങളായ യുവകൃഷ്ണ, മൃദുല വിജയ് ദമ്പതികൾക്ക് കഴിഞ്ഞ ദിവസമാണ് ഒരു പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ കൈക്ക് ഒപ്പം തങ്ങളുടെയും കൈകൾ ചേർത്തുവെച്ചുള്ള ചിത്രം പങ്കുവെച്ചാണ് ജീവിതത്തിലെ വലിയ സന്തോഷം താരങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.
‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർത്ഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി’ – ചിത്രത്തോടൊപ്പം മൃദുല കുറിച്ചു. നിരവധി സഹപ്രവർത്തകരാണ് താരങ്ങൾക്ക് ആശംസ അറിയിച്ചത്. അലീന പടിക്കൽ, ഷിയാസ് കരീം, അർച്ചന സുശീലൻ, അഞ്ജലി അമീർ, ഷഫ്ന, ശ്രീനിഷ് അരവിന്ദ് എന്നിവരുൾപ്പെടെയുള്ളവർ ആശംസകൾ അറിയിച്ചു. ഒപ്പം നിരവധി ആരാധകരും താരദമ്പതികൾക്ക് ആശംസ അറിയിച്ചു.
അഭിനയരംഗത്ത് 2015 മുതൽ സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് മൃദുല ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ സജീവമായത്. 2021 ജൂലൈ എട്ടിന് ആയിരുന്നു ഇവരുടെ വിവാഹം.
View this post on Instagram