ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നിവിന്‍ പോളിയും ധ്യാന്‍ ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിനായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനഗണമനയ്ക്ക് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണിത്. ജനഗണമനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റേയും തിരക്കഥാകൃത്ത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനായിരിക്കും ചിത്രം നിര്‍മിക്കുന്നത്.അടുത്ത ആഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ദുബായ്, കാസര്‍ഗോഡ്, ഉത്തരേന്ത്യ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. പൂജയ്ക്കോ അല്ലെങ്കില്‍ ക്രിസ്മസിനോ ആയിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
ക്വീന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമാ രംഗത്തേക്കെത്തിയ ഡിജോ ജോസ് ആന്റണി ആദ്യ സിനിമയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ ജനഗണമനയും വന്‍ ഹിറ്റായി. ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി, ജനഗണമന 2 എന്നിവയാണ് ഡിയോ പ്രഖ്യാപിച്ച മറ്റ് ചിത്രങ്ങള്‍. അതേസമയം, ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് നിവിന്‍ പോളി നിലവില്‍ അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം ദുബായില്‍ നടന്നുവരികയാണ്. ഈ ചിത്രത്തിനായി നിവിന്‍ പതിനഞ്ച് കിലോ ഭാരം കുറച്ചത് വാര്‍ത്തയായിരുന്നു.