പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ആദ്യമായി ഒന്നിച്ചെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തില്‍ നസ്രിയയാണ് നായികയെന്ന് റിപ്പോര്‍ട്ടുണ്ട്.
ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വൈകാതെ പുറത്തുവിടും. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും വിവരമുണ്ട്.
വിനീത് ശ്രീനിവാസന് ഒരുക്കിയ ഹൃദയത്തിന് ശേഷം പ്രണവ് അഭിനയിക്കുന്ന ചിത്രമാണിത്. നിലവില്‍ തമിഴ് ചിത്രങ്ങളില്‍ തിളങ്ങി നില്ക്കുന്ന കാളിദാസ് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിലെ മുന്‍നിര നായകന്മാരുടെ മക്കള്‍ ഒരുമിച്ചെത്തുന്നത് പ്രേക്ഷകര്‍ക്ക് കൗതുകമായിരിക്കും.