ക്യാമ്പസുകളെ ഇളക്കി മറിച്ച് മൈക്ക് ഫെയിം രഞ്ജിത്ത് സജീവും നടി അനശ്വര രാജനും. കൊല്ലം എസ്.എന്‍ കോളജിലും തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലുമാണ് ഇരുവരും ഒന്നിച്ചെത്തി ഒാളം സൃഷ്ടിച്ചത്. വന്‍ കൈയടികളോടെയാണ് രഞ്ജിത്തിനേയും അനശ്വരേയും വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. മൈക്കിലെ തരംഗമായ ഗാനത്തിന് രഞ്ജിത്ത് ചുവടുവച്ചതോടെ വിദ്യാര്‍ത്ഥികള്‍ ഇളകി മറിഞ്ഞു.
ഇന്നലെയാണ് മൈക്ക് താരങ്ങള്‍ എസ്.എന്‍ കോളജിലും തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലും എത്തിയത്. ഓണാഘോഷ പരിപാടികള്‍ കളറാക്കാനായിരുന്നു താരങ്ങളുടെ വരവ്. ഇവര്‍ക്കൊപ്പം മൈക്കിന്റെ സംവിധായകന് വിഷ്ണു ശിവപ്രസാദുമുണ്ടായിരുന്നു. വന്‍ സ്വീകാര്യതയാണ് മൂന്ന് പേര്‍ക്കും ക്യാമ്പസുകളില്‍ ലഭിച്ചത്. രഞ്ജിത്തിന്റെ ഡാന്സുകൂടിയായതോടെ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം അടിപൊളിയായി.
ഓഗസ്റ്റ് പത്തൊന്‍പതിനായിരുന്നു മൈക്ക് തീയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തില്‍ അവതരിപ്പിച്ചത്. ആന്റണിയായാണ് രഞ്ജിത്ത് സജീവ് ചിത്രത്തിലെത്തിയത്. പുതുമുഖമെന്ന നിലയില്‍ രഞ്ജിത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിച്ച ചിത്രമെന്ന പ്രത്യേകത കൂടി മൈക്കിനുണ്ടായിരുന്നു.