തമിഴ് നടി റൈസ വിൽസൺ തന്റെ മുഖത്തിനായി നടത്തിയ ചികിത്സ പ്രതികൂലമായി ഭവിച്ചു. താരം തന്നെയാണ് നീര് വെച്ച തന്റെ മുഖത്തിന്റെ ഫോട്ടോ പങ്ക് വെച്ചത്. ഇങ്ങനെയൊരു ചികിത്സയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും ഡോക്ടറുടെ നിർബന്ധം മൂലമാണ് താൻ ഇതിന് വിധേയായതെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം വ്യക്തമാക്കി. ഭൈരവി സെന്തിൽ എന്ന ഡെർമടോളോജിസ്റ്റിന്റെ പേരും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർ ഇപ്പോൾ കാണുവാനോ സംസാരിക്കാനോ കൂട്ടാക്കുന്നില്ലായെന്നും സ്റ്റാഫിനോട് ചോദിച്ചപ്പോൾ ആൾ സ്ഥലത്തില്ലെന്നാണ് മറുപടിയെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. തനിക്കുണ്ടായ പോലെ സമാനമായ അനുഭവങ്ങൾ ഇതേ ഡോക്ടറിൽ നിന്നും മറ്റ് പലർക്കുമുണ്ടായിട്ടുണ്ടെന്നും താരത്തിന്റെ മറ്റൊരു ഇൻസ്റ്റാഗ്രാം സ്റ്റോറി വെളിപ്പെടുത്തുന്നു.
ധനുഷ് ചിത്രം വേലൈ ഇല്ലാ പട്ടധാരി 2വിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച റൈസ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിൽ പങ്കെടുത്തതിലൂടെയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. പ്യാർ പ്രേമ കാതൽ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ച താരത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.