നമ്മുടെ പ്രിയപ്പെട്ട നടിമാരും നടൻമാരുമെല്ലാം സോഷ്യൽ മീഡിയയിലും സജീവമാണ്. അവരെല്ലാവരും തങ്ങളുടെ സിനിമാവിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. മിക്ക താരങ്ങളും തങ്ങളുടെ പുതിയ ഫോട്ടോഷൂട്ടുകളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
പലപ്പോഴും മിക്ക താരങ്ങളും വളരെ പ്രാധാന്യത്തോടെയും സന്തോഷത്തോടെയും ചില ഫോട്ടോകൾ പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ ചിത്രം നടൻ മമ്മൂട്ടി ക്യാമറയിൽ പകർത്തുന്ന മുഹൂർത്തങ്ങൾ ആയിരിക്കും അത്. ഇപ്പോൾ അത്തരത്തിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത് നടി അതിഥി രവി ആണ്. ‘മെഗാ ക്ലിക്ക് ഓഫ് മൈ ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് അതിഥി രവി ചിത്രങ്ങൾ പങ്കുവെച്ചത്. ക്യാമറയിൽ മമ്മൂട്ടി തന്നെ എടുത്ത ചിത്രങ്ങളും മമ്മൂട്ടിയും അതിഥിയും ചേർന്ന് ക്യാമറയിൽ സെൽഫി എടുക്കുന്നതിന്റെ ചിത്രങ്ങളും എല്ലാം അതിഥി രവി പങ്കുവെച്ചിട്ടുണ്ട്. ബഷീർ, നാരായണി എന്നീ ടാഗുകൾ ചേർത്താണ് അതിഥി രവി ചിത്രം പങ്കുവെച്ചത്.
മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ ആണ് അതിഥിയുടേതായി അവസാനമായി എത്തിയ ചിത്രം. രതീന സംവിധാനം ചെയ്ത പുഴു ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ആയ ചിത്രം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നിസാം ബഷീര്‍ ചിത്രം റോഷോക്കിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടിയിപ്പോള്‍. എം പത്മകുമാർ സംവിധാനം ചെയ്ത പത്താം വളവ് എന്ന ചിത്രത്തിലും ഒരു പ്രധാനവേഷത്തിൽ അതിഥി അഭിനയിച്ചിരുന്നു. 2014ൽ ‘ആംഗ്രി ബേബീസ് ഇൻ ലവ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.
View this post on Instagram