‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന രാജീവ് രവി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ. 2014ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അഞ്ജലി എന്ന കഥാപാത്രമായിട്ട് ആയിരുന്നു അഹാന കൃഷ്ണ അഭിനയിച്ചത്. അതിനു ശേഷം 2017ൽ ആണ് അഹാന മറ്റൊരു സിനിമയുടെ ഭാഗമായത്. അത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രമായിരുന്നു. തുടർന്ന് ലൂക്ക, പതിനെട്ടാം പടി തുടങ്ങി വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അഹാന കൃഷ്ണ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ, മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ് താരം. മാലിദ്വീപിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങൾ ആരാധകർക്കു വേണ്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുകയാണ് താരം.
വെള്ള ഷോർട് ഡ്രസിൽ വളരെ സെക്സി ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘വാട്ട്സാപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. നടി മഞ്ജിമ മോഹനും കമന്റ് ബോക്സിൽ എത്തി. തീയുടെ ഇമോജിയാണ് മഞ്ജിമ കമന്റായി രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം മാലിദ്വീപിൽ നിന്നുള്ള മറ്റു ചില ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. മാലിദ്വീപിനെ തന്റെ ഹൃദയം കവർന്ന പറുദീസയെന്നാണ് താരം വിശേഷിപ്പിക്കുന്നത്.
വീണ്ടും മാലിദ്വീപിലേക്ക് എത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം നിറയെ. ‘മാലിദ്വീപ് എന്ന് വിളിക്കപ്പെടുന്ന ഈ പറുദീസായിൽ രണ്ടു വർഷം മുമ്പ് ഉപേക്ഷിച്ചു പോയ എന്റെ ഹൃദയത്തിന്റെ ഒരു കഷണം തേടി വീണ്ടും ഞാൻ ഇവിടെയെത്തി’ – മാലിദ്വീപിൽ നിന്നുള്ള ആദ്യചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അഹാന കൃഷ്ണ കുറിച്ചത് ഇങ്ങനെ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. അടുത്തിടെ ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോ താരം സംവിധാനം ചെയ്തിരുന്നു. അഹാനയുടെ പുതിയ സിനിമകൾ അടി, നാൻസി റാണി എന്നിവയാണ്.