കൂട്ടുകാരിയുടെ വിവാഹ പാര്‍ട്ടിയില്‍ ആടിപ്പാട്ടി നടി അഹാന കൃഷ്ണ. ഡി.ജെ പാര്‍ട്ടിയില്‍ ഡാന്‍സ് കളിക്കുന്ന അഹാനയുടെ വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram
ഡിജെയില്‍ കഴിഞ്ഞ പത്ത് മിനിട്ടായി ഇംഗ്ലീഷ് പാട്ടുകള്‍ പ്ലേ ചെയ്യുമ്പോള്‍ നിങ്ങള്‍ ഒരു ദേശി ഗാനം വരാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പെട്ടെന്ന് ലുങ്കി ഡാന്‍സ് പ്ലേ ആകുന്നു. നിങ്ങള്‍ക്കും ഇത് ആവേശം ആകില്ലെ’ എന്നാണ് അഹാന വിഡിയോയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അഹാന പങ്കുവച്ചിരുന്നു. തന്റെയൊപ്പം വളര്‍ന്ന മറ്റൊരാള്‍ കൂടി ഇന്നലെ വിവാഹിതയായിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അഹാന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.