സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി എന്നായിരുന്നു അഹാന പങ്കുവച്ച് പോസ്റ്റിനു താഴെ വന്ന കമന്റ്. ഇതിന് താഴെ ‘അല്ല വലുതായപ്പോള്‍ നാട്ടുകാര്‍ എന്തു പറയുമെന്ന് മൈന്‍ഡ് ചെയ്യാതായി’ എന്നായിരുന്നു അഹാന നല്കിയ മറുപടി. ഇതിന് താഴെ നിരവധി പേരാണ് അഹാനയ്ക്ക് കയ്യടിയുമായി എത്തിയത്.
നിലവില്‍ സുഹൃത്തിനൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുകയാണ് അഹാന. തന്റെ കളിക്കൂട്ടുകാരിയെക്കുറിച്ച് അഹാന പങ്കുവച്ച ചിത്രത്തിന് താഴെയായിരുന്നു മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഫ്രീ തിങ്കര്‍ എന്ന ഫേക്ക് ഐഡിയില്‍ നിന്നായിരുന്നു കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതുപോലെയുള്ള ഫ്രീതിങ്കര്മാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസ രൂപേണ പറയുന്നുണ്ട്.
ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന അടി, നാന്‍സി റാണി എന്നീ ചിത്രങ്ങളാണ് അഹാനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. അടി സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.