ശരീര സൗന്ദര്യത്തിന് ഏറെ ശ്രദ്ധ നല്കുന്ന താരമാണ് അഹാന കൃഷ്ണ. കൃത്യമായ വ്യായാമം താരത്തിന് ഒഴിച്ചുകൂട്ടാനാകാത്തതാണ്. ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് അഹാന. ഇപ്പോഴിതാ വര്‍ക്കൗട്ട് ചെയ്യാന്‍ പുതിയ ആളെ കിട്ടിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
അമ്മ സിന്ധു കൃഷ്ണയാണ് അഹാനയ്ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അമ്മയ്ക്കൊപ്പം വര്‍ക്കൗട്ട് ചെയ്ത കാര്യം താരം പങ്കുവച്ചത്. വര്‍ക്കൗട്ട് കഴിഞ്ഞു, ആരാണ് വര്‍ക്കൗട്ട് ആരംഭിച്ചതെന്ന് നോക്കൂ എന്നും അഹാന കുറിച്ചു. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു. അഹാന മാത്രമല്ല, അച്ഛന് കൃഷ്ണകുമാര്‍, സഹോദരിമാരായ ഇഷാനി, ദിയ, ഹന്‍സിക എന്നിവരും ഫിറ്റ്നസ് കാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നവരാണ്. വര്‍ക്കൗട്ടിന്റെ വിശേഷങ്ങള്‍ അവരും പങ്കുവയ്ക്കാറുണ്ട്. അവര്‍ക്കൊപ്പമാണ് ഇപ്പോള്‍ സിന്ധുവും എത്തിയിരിക്കുന്നത്.
രണ്ട് സിനിമകളാണ് അഹാനയുടേതായി ഈ വര്‍ഷം പുറത്തിറങ്ങാനുള്ളത്. നാന്‍സി റാണി, അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍.