രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ്ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അഹാന കൃഷ്ണ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഹാന വേഷമിച്ചു. വ്ളോഗര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് നടി. വീട്ടുവിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം പങ്കുവച്ച് അഹാന എത്താറുണ്ട്.
View this post on Instagram
ഇടയ്ക്ക് പാട്ടുപാടുന്ന വിഡിയോകളും അഹാന പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ അഹാന പങ്കുവച്ച ഒരു വിഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ഗാനമാണ് അഹാന പാടുന്നത്. ‘എന്ത് നല്ല ഗാനമാണിത്. ഒരുപാട് പോസിറ്റിവിറ്റി നിറഞ്ഞ ഒന്ന്. പാടാതിരിക്കാന്‍ കഴിയുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് അഹാന വിഡിയോ പങ്കുവച്ചത്. നിരവധി പേര് നടിയെ അഭിനന്ദിച്ച് രംഗത്തെത്തി.
പിടികിട്ടാപ്പുള്ള എന്ന ചിത്രമാണ് അഹനായുടേതായി ഒടുവില്‍ പുറക്കിറങ്ങിയ ചിത്രം. അടി, നാന്‍സി റാണി എന്നീ ചിത്രങ്ങളാണ് അഹാനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ് എന്നിവരാണ് അടിയിലെ മറ്റ് താരങ്ങള്‍.