വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് മലയാളികളുടെ മനസിൽ കുടിയേറിയ നടിയാണ് ഐശ്വര്യ ഭാസ്കർ. പ്രജ, നരസിംഹം എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു ഐശ്വര്യ. എന്നാൽ, കഴിഞ്ഞയിടെ അവർ ഒരു അഭിമുഖത്തിൽ ഇപ്പോൾ തന്റെ ജീവിത വരുമാനം സോപ്പ് കച്ചവടത്തിൽ നിന്നും യുട്യൂബ് ചാനലിൽ നിന്നാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ അഭിമുഖത്തിനു ശേഷം തന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ.
തനിക്ക് അമ്മ ലക്ഷ്മിയുമായി യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കുകയാണ് ഐശ്വര്യ. എല്ലാവരും എന്തോ തെറ്റിദ്ധരിച്ച് വെച്ചിരിക്കുകയാണ്. അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു. അമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്നമില്ലെന്നും അവർ വ്യക്തമാക്കി. അമ്മ എന്നെ വളർത്തി, പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് തന്റെ കടമയാണ്. താൻ തന്റെ മകളെ നോക്കിയെന്നും അവൾ ഇനി അദ്ധ്വാനിച്ച് ജീവിച്ചോളുമെന്നും ഐശ്വര്യ വ്യക്തമാക്കി. മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ഒരിക്കലും ജീവിക്കരുതെന്നും ഐശ്വര്യ പറഞ്ഞു.
സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു. രണ്ടാമത് സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ നയന്‍താരയെ പോലെ എല്ലാവര്ക്കും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.