ചുരുക്കം ചില സിനിമകൾ കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ തുടങ്ങി മായാനദിയിലൂടെ ഒഴുകി അർച്ചന 31 നോട്ട് ഔട്ടിൽ എത്തി നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഇതിനിടയിൽ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷനിലും പ്രഖ്യാപിക്കാനുള്ളതുമായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി എത്താനുള്ളത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമാണ് ഇനി ചിത്രങ്ങൾ വരാനിരിക്കുന്നത്.
സിനിമയ്ക്ക് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ഫോട്ടോകളും വ്യക്തിപരമായ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഡൗൺ ടൗൺ മിറർ എന്ന മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചത്. മാഗസിന്റെ മെയ്, 2022 ഇഷ്യൂവിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെച്ചത്. അൽപം ഗ്ലാമറസ് ആയുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ‘സ്വപ്നസുന്ദരി’, ‘ഐഷു ലവ്’ എന്നിങ്ങനെ നിരവധി പോസിറ്റീവ് കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം, ഈ ചിത്രത്തിനു താഴെ കുറച്ച് സദാചാരം കമന്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ആയിരുന്നു മറ്റൊരു വിരുതന്റെ കമന്റ്.
View this post on Instagram
എം ബി ബി എസ് ബിരുദധാരിയായ ഐശ്വര്യ ലക്ഷ്മി ആദ്യം മോഡലിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനു ശേഷം 2017ൽ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തി. തുടർന്ന് മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക മനസ് കീഴടക്കി. ആക്ഷൻ, ജഗമേ തന്തിരം എന്നീ സിനിമകളിലൂടെ തമിഴിലും തന്റെ സ്ഥാനമുറപ്പിച്ചു.