ബീസ്റ്റിന് ശേഷം രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 169. ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുണ്ട്. ചിത്രത്തില്‍ ബോളിവുഡ് താരം ഐശ്വര്യ റായി നായികയായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തില്‍ ഐശ്വര്യ റായി നായികയാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ചിത്രത്തില്‍ നായികയാകാന്‍ ഐശ്വര്യ റായി വിസമ്മതിച്ചതായാണ് വിവരം.
തലൈവര്‍ 169ലെ അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം വാസ്തവമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
ഏപ്രില്‍ പതിമൂന്നിനായിരുന്നു ബീസ്റ്റ് റിലീസ് ചെയ്തത്. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്സിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ എഡിറ്റിംഗ് ആര് നിര്‍മ്മലും സംഗീത സംവിധാനം അനിരുദ്ധുമാണ് നിര്‍വഹിച്ചത്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു.