മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിലെത്തിയത്. വളരെ കുറച്ചു സിനിമകളിലാണ് വേഷമിട്ടതെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മാധവന് നായകനായെത്തുന്ന റോക്കറ്റ്റി എന്ന ചിത്രത്തിന്റെ ലോഞ്ചിനെത്തിയ ഐശ്വര്യയുടെ വ്യത്യസ്ത ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ലേഡി ബാറ്റ്മാന് എന്ന് തോന്നിക്കുന്ന ലുക്കില്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് ഐശ്വര്യ വന്നത്. വൈറ്റ് സ്റ്റോണുകള്‍ പതിപ്പിച്ച ഒരു നെക്ലസും താരം ധരിച്ചിരുന്നു. ഐശ്വര്യ ലക്ഷ്മിയെ കൂടാതെ മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു. ഉണ്ണി മുകുന്ദന്, ഷിയാസ് കരീം, ഇടവേള ബാബു, ഗൗതമി നായര്‍, ദിനേശ് പ്രഭാകര്‍, വിജയ് യേശുദാസ്, ദിവ്യ പിള്ള, മമത മോഹന്‍ദാസ്, തമിഴ് നടി സിമ്രാന്, നൈല ഉഷ എന്നിവരും ചടങ്ങിന്റെ ഭാഗമായി.
നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് റോക്കറ്റ്റി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും മാധവന് തന്നെയാണ്. നമ്പി നാരായണന്റെ ജീവിതവും നീതിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടവുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. ഐ എസ് ആര് ഒ ചാരവൃത്തി കേസില്‍ ആദ്യം പഴിചാരപ്പെടുകയും പിന്നീട് വര്‍ഷങ്ങളോളം നീണ്ടു നിന്ന വിചാരണക്കൊടുവില്‍ കുറ്റ വിമുക്തനാക്കപ്പെടുകയും ചെയ്ത പ്രശസ്ത ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്. അടുത്ത മാസമാണ് ചിത്രം റിലീസ് ചെയ്യുക.