മലയാളത്തിന്റെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. തമിഴിലും കന്നഡയിലും താരം വേഷമിട്ടിട്ടുണ്ട്. അടുത്തിടെ നടന് അര്‍ജുന്‍ദാസിനൊപ്പം താരം പങ്കുവച്ച ചിത്രം വൈറലായിരുന്നു. ഇതോടെ അര്‍ജുന്‍ദാസുമായി ഐശ്വര്യ പ്രണയത്തിലാണെന്ന് പ്രചരിച്ചു. ഇപ്പോഴിതാ അതിന് മറുപടി നല്‍കുകയാണ് താരം.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് താരം മറുപടി നല്‍കിയത്. ഒരുമിച്ച് കാണാനിടയായപ്പോള്‍ ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തു എന്നാണ് ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അര്ജുന് നിങ്ങളുടേത് മാത്രമാണെന്ന് കഴിഞ്ഞ ദിവസം മുതല്‍ തനിക്ക് സന്ദേശമയക്കുന്ന അര്ജുന് ആരാധകരോടായി താന്‍ ഇത് പറയുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഐശ്വര്യയുടേതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. പുത്തംപുതുകാലൈ, അര്‍ച്ചന 31 നോട്ടൗട്ട്, ഗോഡ്സേ, ഗാര്‍ഗി, ക്യാപ്റ്റന്‍ (തമിഴ്), പൊന്നിയന്‍ സെല്വന്, അമ്മു, കുമാരി, ഗാട്ട കുസ്തി എന്നിവയാണ് ഐശ്വര്യയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍. ക്രിസ്റ്റഫര്‍, കിംഗ് ഓഫ് കൊത്ത, പൊന്നിയന്‍ സെല്വന് രണ്ടാം ഭാഗം എന്നിവയാണ് ഈ വര്‍ഷം ഐശ്വര്യയുടേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍.