ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഐശ്വര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ അര്‍ച്ചന. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാട്ടിന്‍പുറത്തുകാരിയായാണ് ഐശ്വര്യ ചിത്രത്തിലെത്തിയത്.
ഇപ്പോഴിതാ ചിത്രത്തില്‍ അര്‍ച്ചനയായി മാറിയതിന്റെ മേക്കിംഗ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ലൊക്കേഷനിലെത്തി കോസ്റ്റിയൂം ധരിച്ച് മേക്കപ്പിട്ട് ഐശ്വര്യ അര്‍ച്ചനയായി മാറുന്നതാണ് വിഡിയോയില്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ റോണക്സ് സേവ്യറും സീമ ഹരിദാസുമാണ് ഐശ്വര്യയെ അര്ച്ചനയാക്കിയത്. ഇവരെ വിഡിയോയില്‍ കാണാം. ചിത്രത്തിന്റെ കോസ്റ്യൂം ഡിസൈനര്‍ സമീറ സനീഷിനും പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുരണ്ടുപേര്‍ക്കും നന്ദി പറഞ്ഞാണ് ഐശ്വര്യയുടെ പോസ്റ്റ്.
നവാഗതനായ അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദേവിക പ്ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍. ഐശ്വര്യ ലക്ഷ്മിയെ കൂടാതെ ഇന്ദ്രന്‍സ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
View this post on Instagram