സംവിധായകൻ ലാൽ ജോസ് ഒരുക്കിയ ‘നീലത്താമര’ എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നു വന്ന നായികയാണ് അമല പോൾ. ചെറിയ ഒരു വേഷമായിരുന്നു നീലത്താമരയിൽ അമല പോൾ ചെയ്തത്. എന്നാൽ, ചെറിയ വേഷത്തിലൂടെ എത്തിയ അമല പോൾ അതിനു ശേഷം നിരവധി മലയാള സിനിമകളുടെ ഭാഗമായി. അതിനുശേഷം തമിഴ്, തെലുങ്ക് സിനിമകളിലും അമല പോൾ തന്റെ സാന്നിധ്യം അറിയിച്ചു. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ അമല പോൾ പങ്കുവെച്ച ചിത്രം ഇതിനകം വൈറലായി. മാലിദ്വീപിൽ നിന്നുള്ള സെക്സി – ഹോട്ടസ്റ്റ് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ‘അവധിക്കാല വൈബ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഹെവി, ഹോട്ട് അങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഒരു ആരാധകർ ‘നിങ്ങളുടെ ആത്മീയത ഇപ്പോൾ എങ്ങനെ പോകുന്നു’ എന്ന ചോദ്യവുമായി എത്തിയത്.
2021ലെ പുതുവർഷദിനത്തിലെ പോസ്റ്റിലായിരുന്നു താൻ ആത്മീയതയിലൂടെയാണ് പുതിയ വർഷത്തിലേക്ക് കടക്കുന്നതെന്ന് അമല പോൾ വ്യക്തമാക്കിയത്. പത്ത് വര്‍ഷത്തിന് ശേഷം സദ്ഗുരുവിനെ കണ്ട സന്തോഷത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പറഞ്ഞു കൊണ്ടുള്ളതായിരുന്നു അമല പോളിന്റെ ആ വർഷത്തെ ആദ്യത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇതിനെക്കുറിച്ചായിരുന്നു ആരാധകരന്റെ ചോദ്യം.
View this post on Instagram