ഒരുപാട് ആരാധകരുള്ള നടിയാണ് തെന്നിന്ത്യൻ താരം അമല പോൾ. തമിഴിനൊപ്പം തന്നെ തെലുങ്കിലും സജീവമാണ് താരം. സോഷ്യൽമീഡിയയിലും സജീവമായ താരം സിനിമാവിശേഷങ്ങൾക്ക് ഒപ്പം തന്നെ വ്യക്തിപരമായ സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഇൻസ്റ്റഗ്രാമിൽ കിടിലൻ മേക്കോവർ ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. വർക്കല ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ മനോഹര ചിത്രങ്ങളാണ് ഇപ്പോൾ അമല പോൾ സോഷ്യൽമീഡിയ വഴി പങ്കു വെച്ചിരിക്കുന്നത്.
താരത്തിന്റെ കൈയിൽ ചരടു കെട്ടിയിരിക്കുന്നതും കഴുത്തിൽ രുദ്രാക്ഷമാല അണിഞ്ഞിരിക്കുന്നതും വ്യക്തം. വളരെ ചെറിയ ഒരു കാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ലാൽജോസ് ചിത്രമായ ‘നീലത്താമര’യിൽ ചെറിയ ഒരു വേഷം ചെയ്ത് 2009ൽ ആണ് അമല പോൾ സിനിമയിലേക്ക് അരങ്ങേറിയത്.
പിന്നീട് തമിഴിൽ വീരശേഖരന്‍, സിന്ധി സാമവേലി എന്നീ പടങ്ങൾ ചെയ്തെങ്കിലും 2010 ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രമാണ് അമല പോളിന്റെ കരിയർ മാറ്റിമറിച്ചത്. ചിത്രം വൻഹിറ്റ് ആകുകയും അമല പോളിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തു. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ അമല അഭിനയിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…