മലയാളസിനിമാ രംഗത്തേക്ക് അമല പോൾ കടന്നുവന്നത് ഒരു ചെറിയ വേഷം ചെയ്താണ്. നീലത്താമര എന്ന ചിത്രത്തിൽ എന്ന ഒരു ചെറിയ വേഷം ചെയ്താണ് അമല അഭിനയരംഗത്തേക്ക് എത്തിയത്. അതിനു ശേഷം നിരവധി മലയാളസിനിമകളിൽ നായികയായ അമല തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. നിലവിൽ അഭിനയത്തിന് പുറമേ നിർമാണത്തിലും അമല പോൾ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തന്റെ നിലപാടുകളിലൂടെയും അമല പോൾ ശ്രദ്ധിക്കപ്പെടാറുണ്ട്.
ആരാധകരുമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോൾ ബീച്ചിൽ നിന്നുള്ള ചില ചിത്രങ്ങളാണ് ആരാധകർക്കായി അമല പോൾ പങ്കുവെച്ചിരിക്കുന്നത്. ‘ബീച്ച് ആണ് എന്റെ തെറാപ്പിസ്റ്റ്’ എന്ന അടിക്കുറിപ്പോടെയാണ് മാലിദ്വീപിലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ അമല പോൾ പങ്കുവെച്ചത്. മുടി മുകളിൽ കെട്ടിവെച്ച് വെളുത്ത ടോപ്പും മുത്തുമാലയും അണിഞ്ഞാണ് അമല പോൾ ചിത്രത്തിൽ. സൈഡ് ബാഗും തൊപ്പിയും ഒപ്പമുണ്ട്. ആകെ നാല് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റും നൽകിയിരിക്കുന്നത്.
തെന്നിന്ത്യൻ നടിമാരിൽ ഏറെ ആരാധകരുള്ള താരമാണ് അമല പോൾ. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി ഉള്ളത്. മൈന, ദൈവ തിരുമകൾ, റൺ ബേബി റൺ, തലൈവ, ഒരു ഇന്ത്യൻ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അമല പോൾ. മലയാളിയാണെങ്കിലും അമല പോൾ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് അന്യഭാഷാ ചിത്രങ്ങളിലാണ്. അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. ഷൂട്ടിങ്ങ് ഇടവേളകളിൽ യോഗക്കും ആത്മീയതക്കും താരം സമയം കണ്ടെത്താറുണ്ട്.
View this post on Instagram