തെന്നിന്ത്യൻ സൂപ്പർ താരം നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗത്ത് ദേശായി ആണ് അമലയുടെ വരൻ. അമല പോളിനെ പ്രോപ്പോസ് ചെയ്ത വീഡിയോ ജഗത് ദേശായി തന്നെയാണ് അമല പോളിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പേരാണ് അമല പോളിനെയും ജഗത്തിനെയും അഭിനന്ദിച്ച് കമന്റ് ബോക്സിൽ എത്തിയത്.
അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് എന്റ് ജിപ്സി ക്വീൻ യെസ് പറഞ്ഞു എന്നാണ് ജഗത് ദേശായി കുറിച്ചത്. ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ ഡാൻസേഴ്സിന് ഒപ്പം ചേർന്ന് ജഗത് നൃത്തം ചെയ്യുന്നു. തുടർന്ന് ഡാൻസേഴ്സ് വന്ന അമലയെയും നൃത്തം ചെയ്യാനായി കൂട്ടിക്കൊണ്ടു പോകുകയാണ്. ഇതിനിടയിലാണ് ജഗത് അമലയെ പ്രൊപ്പോസ് ചെയ്യുന്നത്.
നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് കൈയിൽ കരുതിയ മോതിരം എടുത്ത് അമലയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ ജഗത്തിൻ്റെ കൈയിൽ നിന്ന് മോതിരം സ്വീകരിക്കുന്നതും സ്നേഹ ചുംബനങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാവുന്നതാണ്. വെഡ്ഡിങ്ങ് ബെൽസ് എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാലു വർഷത്തെ പ്രണയത്തിന് ശേഷം സംവിധായകൻ എ എൽ വിജയിയുമായി 2014ൽ ആയിരുന്നു അമലയുടെ വിവാഹം. എന്നാൽ 2017ൽ ഇവർ വിവാഹമോചിതരായി. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം.
View this post on Instagram