ബാലിയില്‍ അവധി ആഘോഷിക്കുകയാണ് നടി അമല പോള്‍. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു സാഹസിക വിഡിയോയാണ് വൈറലായിരിക്കുന്നത്. വെള്ളച്ചാട്ടത്തിനരികിലെ കൂറ്റന്‍ പാറക്കെട്ടുകളില്‍ കയറുകയും വെള്ളക്കെട്ടിലേക്ക് എടുത്തുചാടുകയും ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവച്ചത്.
View this post on Instagram
നിരവധി പേരാണ് അമലയുടെ വിഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്. ഇത് അപകടകരമാണെന്നും അമലയെ സമ്മതിച്ചുകൊടുക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. നടന് ചെമ്പന്‍ വിനോദും വിഡിയോക്ക് കമന്റിട്ടു. കഴിഞ്ഞ ദിവസം ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി പങ്കുവച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്ത ടീച്ചറിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് ഒരുക്കിയ ക്രിസ്റ്റഫറിലും അമല നിര്‍ണായക വേഷം കൈകാര്യം ചെയ്തിരുന്നു.