തെന്നിന്ത്യൻ നടിമാരിൽ ഏറെ ആരാധകരുള്ള താരമാണ് അമല പോൾ. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി ഉള്ളത്. സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ആരാധകർക്ക് വേണ്ടി താരം പങ്കുവെയ്ക്കാറുണ്ട്. ഏതായാലും ഏറ്റവും പുതിയതായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം വൈറലാണ്. ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രത്തിനൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്.
‘എന്റെ ദീർഘകാല സുഹൃത്തുമായി ഡേറ്റിംഗിലാണ്, ഞാൻ എന്റെ കയാക്കിനെക്കുറിച്ച് ആണ് സംസാരിക്കുന്നത്’- ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമല പോൾ കുറിച്ചു. കയാക് ബോട്ടുകൾക്ക് ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഗ്ലാമറസ് ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്.
മൈന, ദൈവ തിരുമകൾ, റൺ ബേബി റൺ, തലൈവ, ഒരു ഇന്ത്യൻ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അമല പോൾ. മലയാളിയാണെങ്കിലും അമല പോൾ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് അന്യഭാഷാ ചിത്രങ്ങളിലാണ്. അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. ഷൂട്ടിങ്ങ് ഇടവേളകളിൽ യോഗക്കും ആത്മീയതക്കും താരം സമയം കണ്ടെത്താറുണ്ട്.